ഇടുക്കി :ജില്ലയിൽ പുതുതായി ആരംഭിച്ച കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ പുതിയ വർഷത്തേയ്ക്ക് അഡ്മിഷൻ നടത്തേണ്ട സീറ്റുകളിൽ നിലവിലുള്ള ഏതാനും ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമുകൾ കരുണാപുരം ഗ്രാമപഞ്ചായത്ത് ആഫീസിൽ നിന്നും, കട്ടപ്പന ഗവ. ഐ.ടി.ഐയിൽ നിന്നും www. det.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 17 വൈകുന്നരം 5മണി. അപേക്ഷാ ഫീസ് 100 രൂപ. ഫോൺ: 04868 272216