തൊടുപുഴ: നെടുങ്കണ്ടം കൃഷി ഓഫീസർ ഷീൻ ജോൺസിനെ ആഫീസിൽ കയറി മർദിക്കുകയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വൈഗ 2021ന്റെ തൽസമയ സംപ്രേഷണം തടസപ്പെടുത്തുകയും ചെയ്തതിൽ അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്‌സ് ജില്ലാ ഘടകം പ്രതിഷേധിച്ചു. പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് ഇന്നലെ കൃഷി ആഫീസർമാർ ജോലിക്ക് ഹാജരായത്. ആഫീസ് ആക്രമണത്തിൽ കർശന നടപടി വേണമെന്ന് ജില്ലാ പ്രസിഡന്റ് മാർട്ടിൻ തോമസ് തടത്തിൽ, സെക്രട്ടറി കെ.കെ. ബിനു മോൻ എന്നിവർ ആവശ്യപ്പെട്ടു.