മുട്ടം: കേരള ഇലക്ട്രിഷൻ സൂപ്പർ വൈസേഴ്സ് വയർമാൻ അസോസിയേഷൻ മുട്ടം യൂണിറ്റ്‌ രൂപികരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ രാധകൃഷ്‌ണൻ നായർ യൂണ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സുനീഷ് പി വി, ഷിജു വി ബി എന്നിവർ സംസാരിച്ചു. സരീഷ് സോമൻ (പ്രസിഡന്റ്) ബിന്നിൽ കുമാർ കെ ആർ (വൈസ് പ്രസിഡന്റ്) സന്തോഷ് തോമസ് (സെക്രട്ടറി) ജോയ്‌സ് ജോസഫ് (ജോയിന്റ് സെക്രട്ടറി) സുജിത് സുരേന്ദ്രൻ (ട്രഷറർ) അരുൺ ജയിംസ് സുനിൽ, അഭിലാഷ്, രാഹുൽ (എക്സിക്കുട്ടീവ് അംഗം) എന്നിവരെ യൂണിറ്റ് ഭാരവാഹികളായും തിരഞ്ഞെടുത്തു.