നെടുങ്കണ്ടം: 15ന് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന സാന്ത്വന സ്പർശം ജനസമ്പർക്ക പരിപാടി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് പീരുമേട് താലൂക്കിലെ പെരിയാർ, മഞ്ചുമല, കുമളി എന്നീ വില്ലേജുകളിലെ അപേക്ഷകർക്ക് രാവിലെ 9.30 മുതൽ 10.30 വരെയും മ്ലാപ്പാറ, പീരുമേട്, ഉപ്പുതറ, ഏലപ്പാറ എന്നീ വില്ലേജുകളിലെ അപേക്ഷകർക്ക് 10.30 മുതൽ 11.30 വരെയും പെരുവന്താനം, കൊക്കയാർ, വാഗമൺ എന്നീ വില്ലേജുകളിലുളളവർക്ക് 11.30 മുതൽ 12.30 വരെയും സമയം നിശ്ചയിച്ചിട്ടുളളതാണെന്ന് പീരുമേട് തഹസീൽദാർ അറിയിച്ചു.