മുട്ടം: ലോട്ടറി ടിക്കറ്റുകൾ വിൽപ്പനക്കാരനെ കബളിപ്പിച്ച് അജ്ഞാതൻ 2000 രൂപയോളമുള്ള ടിക്കറ്റുകൾ തട്ടിയെടുത്തു. വ്യാഴാഴ്ച്ച രാവിലെ 9.30 ന് മുട്ടം എം വി ഐ പി ഓഫീസിന് സമീപത്താണ് സംഭവം. മുട്ടത്തും സമീപ പ്രദേശങ്ങളിലും നടന്ന് ലോട്ടറി വില്പന നടത്തുന്ന ഉല്ലാസിനെ എം വി ഐ പി ഓഫീസിന് സമീപത്ത് ലോട്ടറി ടിക്കറ്റുകൾ കയ്യിൽ പിടിച്ച് നടന്ന് വരവേ ചുവന്ന നിറമുളള കാർ ഇയാൾക്ക് സമീപം നിർത്തുകയും കാറിലുണ്ടായിരുന്ന വ്യക്തി ഏതാനും ലോട്ടറി ടിക്കറ്റുകൾ ഉല്ലാസിനെ ഏല്പിച്ച് പ്രൈസ് അടിച്ചോ എന്ന് നോക്കാനും പറഞ്ഞു. റിസൾട്ട് നോക്കാനുള്ള സൗകര്യത്തിന് വേണ്ടി ഉല്ലാസിന്റെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റുകൾ മുഴുവനും കാറിലെത്തിയ വ്യക്തി കാറിൽ തന്നെയിരുന്ന് ഉല്ലാസിൽ നിന്ന് വാങ്ങി പിടിച്ചു. എന്നാൽ ഉല്ലാസ് റിസൾട്ട് നോക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്നയാൾ പെട്ടെന്ന് ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.