മുട്ടം: പഞ്ചായത്ത് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോടതി ഇടപെടുന്നു. മുട്ടം വിദ്യാനഗർ റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയിൽ ജലവിതരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, മുട്ടം പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് ലീഗൽ സർവീസ് അതോറിറ്റി നോട്ടീസ് അയച്ചു. മുട്ടത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം അവശ്യപ്പെട്ട് നിരവധി തവണ ജലവിതരണ വകുപ്പിനെയും പഞ്ചായത്തധികൃതരെയും സമീപിച്ചിരുന്നെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് റസിഡന്റ്‌സ് അസോസിയേഷൻ ലീഗൽ സർവീസ് അതോറിറ്റിട്ടിയിൽ പരാതി സമർപ്പിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച സബ് ജഡ്ജ് ദിനേശ് എം പിള്ള ബന്ധപ്പെട്ട കക്ഷികൾക്ക് അടിയന്തര നോട്ടീസ് അയക്കാൻ നിർദ്ദേശിക്കുക യായിരുന്നു.