തൊടുപുഴ:പബ്ലിക് സർവ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങളിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന ഇടതു സർക്കാർ നടപടി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളോടുള്ള കൊടിയ വഞ്ചനയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കർ, വൈസ് ക്യാപ്ടൻ സിബി മുഹമ്മദ് എന്നിവർ നയിക്കുന്ന സിവിൽ സർവീസ് സംരക്ഷണ യാത്രയ്ക്ക് മങ്ങാട്ടുകവലയിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ട്രഷറർ കെ.എം. അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.