തൊടുപുഴ: ശമ്പള പരിഷ്‌കരണത്തിൽ ആയുർവേദത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിക്കുന്നതായി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ .കമ്മീഷൻ ശുപാർശ ചെയ്ത കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം ഉൾപ്പടെയുള്ള കാര്യങ്ങൾ ആയുർവേദത്തിൽ നടപ്പിലാക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള അലോപ്പതി ആയുർവേദ ശമ്പള തുല്ല്യത കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു. റൂറൽ , ഡിഫിക്കൽറ്റ് റൂറൽ അലവൻസുകളിൽ പോലും വലിയ അന്തരം നിലനില്ക്കുന്നു.കൊവിഡ് പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയിൽ ആയുർവേദ മെഡിക്കൽ ഓഫീസർമാർ മുൻപന്തിയിൽ നിന്നും പ്രവർത്തിച്ചു വരുന്നു. എന്നിട്ടും കോവി ഡുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് പ്രതേക പരിഗണന നൽകി ശമ്പളകമ്മീഷൻ ശുപാർശ ചെയ്ത ആനുകൂല്യങ്ങൾ അതേപടി നൽകും എന്ന പ്രഖ്യാപനം ആയുർവേദ ഡോക്ടർ മാരുടെ കാര്യത്തിൽ നടപ്പിലാക്കിയിട്ടില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ശമ്പള പരിഷ്‌കരണ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും നിവൃത്തിയില്ലെങ്കിൽ പ്രത്യക്ഷ സമര മാർഗ്ഗങ്ങൾക്ക് നിർബന്ധിതരാകുെമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി എന്നിവർ പറഞ്ഞു.