വെള്ളത്തൂവൽ : മേരിലാന്റ് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും
വി.സെബസ്ത്യാനോസിന്റെയും തിരുന്നാൾ ആഘോഷം തുടങ്ങി. ഇന്ന് രാവിലെ 4 30 ന് ജപമാല , 5 ന് തിരുന്നാൾ കൊടിയേറ്റ്, ലദീഞ്ഞ് തുടർന്ന് .ഫാ.ജോയ്‌സ്ഉറുമ്പുകുഴിയുടെ നേതൃത്വത്തിൽ ആഘോഷമായതിരുന്നാൾ കുർബാന. ഫാ.ജോസഫ് മാതാളിക്കുന്നേൽ തിരുന്നാൾ
സന്ദേശംനല്കും 14ന് രാവിലെ 7.30 ന് ജപമാല 8 ന് ആഘോഷമായതിരുന്നാൾ കുർബാന, തുടർന്ന് .ഫാ.ജോർജ് തകിടിയേലിൽ സന്ദേശം നൽകും. 2 ന് വാഹന വെഞ്ചരിപ്പ്, 4.30 ന് ജപമാല,5ന് ആഘോഷമായ തിരുന്നാൾ കുർബാനതുടർന്ന് പൊട്ടൻകാട് ഇടവക വികാരി ഫാ.ജോസഫ് കട്ടക്കയം നല്കുന്നതിരുന്നാൾ സന്ദേശം, 6 ന് പരിശുദ്ധ കുർബാനയുടെ ആശീർവ്വാദം 15 ന് വിഭൂതികുരിശുവരപ്പെരുന്നാൾ രാവിലെ 6.30 ന് വി.കുർബാന.