തൊടുപുഴ: കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച 2020ലെ കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് വൈകിട്ട് 8 ന് കൊടിയേറി 20 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ തമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. ഉത്സവം പൂജ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയതായി ദേവസ്വം ഭരണസമിതി അറിയിച്ചു. രാവിലെ 5 ന് നിർമ്മാല്യ ദർശനം, തുടർന്ന് അഭിഷേകം, ഉഷ പൂജ. 8 ന് പന്തീരടി പൂജ, ശ്രീഭൂതബലി കലശം എന്നിവ നടക്കും. വൈകിട്ട് 6:30 ന് വിശേഷാൽ ദീപാരാധന ശേഷം അത്താഴപൂജയും ശ്രീഭൂതബലിയും ഉണ്ടായിരിക്കും'. 19 ന് ഉത്സവത്തോടനുബന്ധിച്ച് അമരം കാവിൽ രാവിലെ 9:30 ന് കലശം ഉണ്ടായിരിക്കും. 20 ന് വൈകിട്ട് 5 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിലെയും കാവിലെയും ദർശനം കർശനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു.