തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ നിന്നും കാരിക്കോട് ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് ആണ്ടുതോറും നടത്തിവരാറുള്ള താലപ്പൊലി ഘോഷയാത്ര ഗരുഡൻതൂക്കം എന്നീ വഴിപാടുകൾ ഭക്തി സാന്ദ്രമായി ആചാരം മുടക്കാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഫെബ്രുവരി 17 ,18 തിയതികളിൽ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ ഒരു അടിയന്തര പൊതുയോഗം ഞായറാഴ്ച രാവിലെ 9. 30ന് ചേരുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.