
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പഴയരിക്കണ്ടത്ത് നിർമ്മിച്ച ബസ് സ്റ്റാഡും ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മാണ സാമഗ്രഹികൾ സൂക്ഷിക്കുന്ന കേന്ദ്രമായ് മാറി. 2005 ൽ പഴയരിക്കണ്ടം നിവസികൾ പൊതുജനങ്ങളിൽ നിന്ന് പിരിവ് എടുത്ത് പതിമൂന്ന് സെന്റ് സ്ഥലം വാങ്ങി ബസ് സ്റ്റാന്റിനായി പഞ്ചായത്തിന് നൽകിയിരുന്നു. റോഷി അഗസ്റ്റിൻ എം.എൽ.എ യുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ബസ്സ് സ്റ്റാഡും ഷോപ്പിംഗ് കോപ്ലക്‌സും ബസ് കാത്തിരുപ്പ് കേന്ദ്രവും നിർമ്മിച്ചുവെങ്കിലും നാളിതുവരെയായി സ്റ്റാഡിൽ ബസ് കയറിയിട്ടില്ല. ആലപ്പുഴ -മധുര സംസ്ഥാന പാത കടന്നു പോകുന്ന പഴയരിക്കണ്ടം ഈട്ടിക്കവലയിൽ നിന്ന് അര കിലോമിറ്റർ മാറി പള്ളി സിറ്റിയിലാണ് ബസ് സ്റ്റാഡ് നിർമ്മിച്ചിരിക്കുന്നത് .ഇതാണ് ബസുകൾ സ്റ്റാഡിൽ പ്രവേശിക്കാത്തതിന് മുഖ്യ കാരണം. പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂൾ, പള്ളി, അമ്പലം, സർക്കാർ ഹോമിയോ ആശുപത്രി എന്നിവയ്ക്ക് സമീപമായി നിർമ്മിച്ചിട്ട് ഉള്ള ബസ് സ്റ്റാഡിൽ ബസ് കയറാത്തതു മൂലം ജനങ്ങളും ദുരിതത്തിലാണ്. എന്നാൽ ഇപ്പോൾ സ്റ്റാന്റിൽ തൊഴിൽ ഉറപ്പ് പദ്ധതിക്കായി കൊണ്ടുവന്ന സാധന സമഗ്രഹികൾ കൂട്ടി ഇട്ടിരിക്കുകയാണ് .സ്റ്റാന്റ് വിജനമായതോടെ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണ് .സ്റ്റാഡിൽ ബസ് കയറണമെന്നാവശ്യപ്പെട്ട് നിരവധി തവണ വ്യാപാരികളും പ്രദേശവാസികളും പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.