ഏലപ്പാറ: ജില്ലയിൽ പുതുതായി ആരംഭിച്ച ഏലപ്പാറ ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.ടി ട്രേഡുകളായ പ്ലംബർ ,എം.ആർ.എ.സി എന്നിവയിൽ നിലവിലുള്ള ഏതാനും ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമുകൾ ഏലപ്പാറ ഗ്രാമപഞ്ചായത്ത് ആഫീസിൽ നിന്നും, കട്ടപ്പന ഗവ. ഐ.ടി.ഐയിൽ നിന്നും det.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അവസാന തിയതി ഫെബ്രുവരി 17വൈകുന്നേരം 5 മണി വരെ. അപേക്ഷാ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് 04868 272216.