ഇടുക്കി: രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ മൂന്നാം രക്തസാക്ഷി അനുസ്മരണം കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അനുസ്മരണം യോഗം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ അനൂപ് ഇട്ടൻ, അരുൺ രാജേന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സോയിമോൻ സണ്ണി, ജിതിൻ തോമസ്, സി.എസ് വിഷ്ണുദേവ്, ടോണി എബ്രഹാം, ജോബി ജോസഫ് എന്നിവർ നേതൃത്വം നൽകി.

ചിറ്റൂർ : രക്തസാക്ഷി ഷുഹൈബിന്റെ അനുസ്മരണവുംപുഷ്പ്പാർച്ചനയും യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അനുസ്മരണച്ചടങ്ങ് ഡി .സി .സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി .സഞ്ജയകുമാർ, പി .എസ് ജേക്കബ് , വി .ജി സന്തോഷ്‌കുമാർ, അജയ് ഷാജി , ജെയിൻ ജോൺ , റെജി .സി , ദീപു സിറിയക്, തോമസ് ജോൺ, രാകേഷ് .ബി , ആൻസൺ, സാഗർ , സുജിത് സി .ടി എന്നിവർ പ്രസംഗിച്ചു .