
നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ ആസ്ഥാനമന്ദിരത്തിലുള്ള ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും കലശ പൂജയും നടത്തി. ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്,ബോർഡ്‌മെമ്പർ കെ.എൻ. തങ്കപ്പൻ തുടങ്ങിയവർനേതൃത്വം നൽകി. ഗുരുപ്രകാശം സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ഉമാമഹേശ്വ ഗുരുദേവക്ഷേത്രംമേൽശാന്തി രജീഷ് ശാന്തി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.