ചെറുതോണി: കേന്ദ്രസർക്കാരിന്റെ സങ്കര വൈദ്യനയത്തിനെതിരെ ഐ.എം.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നിരാഹാര സമരം നടത്തി.
കേന്ദ്ര സർക്കാരിന്റെ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ നോട്ടിഫിക്കേഷൻ പ്രകാരം ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ നടത്താൻ അനുവാദം നൽകിയതിനെതിരെയാണ് ഐ എം എ യുടെ റിലേ സത്യാഗ്രഹം നടക്കുന്നത്. നിരാഹാര സമരം വൈസ് പ്രസിഡന്റ് ഡോ. എബ്രാഹാം സി .പീറ്റർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ, അടിമാലി, മൂന്നാർ കട്ടപ്പന, നെടുങ്കണ്ടം വണ്ടിപ്പെരിയാർ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സമരത്തിൽ പങ്കെടുത്തത്. ഐ എം എ ജില്ലാ ചെയർമാൻ ഡോ. മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർമാരായ ഡോ. സി.വി ജേക്കബ്, ഡോ. സോണി തോമസ് , ഡോ ജോസൺ വർഗ്ഗീസ്, ഡോ സുമി ഇമ്മാനുവൽ , ഡോ ഏലിയാസ് തോമസ്, സജി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.