വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ 15 മുതൽ 19 വരെ എ.ഐ.സി.ടി.ഇ അടൽ സ്‌കീമിന്റെ ഭാഗമായ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടക്കും. 15ന് രാവിലെ ഒമ്പതിന് എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഓർഗനൈസേഷൻ ബിഹേവ്യർ എന്ന വിഷയത്തെ ആസ്പദമാക്കി രൂപകല്പന ചെയ്തിട്ടുള്ള പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരും അദ്ധ്യാപകരും പങ്കെടുക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.