ചോറ്റുപാറ : നീർച്ചാലുകളേയും തോടുകളേയും പരമാവധി വീണ്ടെടുത്ത് സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്ന ഹരിത കേരളത്തിന്റെ പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടത്തിന് വണ്ടിപ്പെരിയാർ ചോറ്റുപാറയിൽ ജനകീയ കൂട്ടായ്മ തുടക്കമിട്ടു. ഹരിത കേരളം മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' ജലസംരക്ഷണ പ്രവർത്തനങ്ങളുടെ 'വീണ്ടെടുക്കാം ജല ശൃംഖലകൾ' എന്ന കാമ്പെയിനാണ് ആരംഭിച്ചത്.ചോറ്റുപാറ തോടിനെ നവീകരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ചോറ്റുപാറ തോടിനെ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്,ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി. എസ്.മധു, തൊഴിലുറപ്പ്‌ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ബിൻസ് സി തോമസ്, ജലസേചന വകുപ്പ് എക്‌സി.എൻജിനീയർ ബിനുബേബി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.