തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ എട്ടിന് അടിമാലി മരങ്ങാട്ട് ആ‌ഡിറ്റോറിയത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളുടെ സൗഹൃദ സദസിൽ പങ്കെടുത്താണ് പര്യടനത്തിന് തുടക്കം കുറിക്കുക. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ക്ഷണിതാക്കളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തും. രാവിലെ 10ന് അടിമാലി, ഉച്ചയ്ക്ക് 12ന് നെടുങ്കണ്ടം, ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന, വൈകിട്ട് നാലിന് ഏലപ്പാറ, ആറിന് തൊടുപുഴ എന്നീ കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. . മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.ജെ. ജോസഫ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ജാഥാ കോർഡിനേറ്റർ വി.ഡി. സതീശൻ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങി പ്രമുഖ യു.ഡി.എഫ് നേതാക്കൾ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കും.