ulsavam

ചെറുതോണി:ഡബിൾ കട്ടിംഗ് നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ദേവീഗുരുദേവക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് സോജു ശാന്തികൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി കെ കെ കുമാരൻ തന്ത്രി
ക്ഷേത്രം ഉപദേഷ്ടാവ്ബോധി തീർത്ഥ സ്വാമികൾ ,ശിവഗിരി മഠം ക്ഷേത്രം മേൽശാന്തി അനീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഉത്സവഘോഷയാത്ര,
കലാപരിപാടികൾ എന്നിവ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി
തിടമ്പ് എഴുന്നള്ളിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്ര മാത്രമായി ചടങ്ങുകൾ നടത്തനാണ് തീരുമാനം. ഇതോടെ അലങ്കരിച്ച രഥത്തിന്റെ അകമ്പടിയോടെ വാഹന യാത്ര കാൽവരി മൗണ്ടിൽ നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് പുറമേ കലശം,കലശാഭിഷേകം,നാരങ്ങാ വിളക്ക്,സർവ്വൈശ്വര്യപൂജ,അഷ്ടദ്രവ്യ സമേദം, മഹാഗണപതി ഹോമം,വിശേഷാൽ പഞ്ചവിശംതി,ശ്രീബലി,മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടാവും
18ന് വൈകിട്ട് വലിയ ഗുരുതി, കൊടിയിറക്ക്.ഉത്സവ ആഘോഷ പരിപാടികൾക്ക് യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ ബിനീഷ് സോമൻ കോട്ടൂർ , ശാഖാ യോഗം പ്രസിഡന്റ് സി .കെ .സുരേഷ് , സെക്രട്ടറി വിമോദ് പാറയ്ക്കൽ, വൈസ് പ്രസിഡന്റ് അജീഷ് വത്താത്ത്,
ക്ഷേത്രം രക്ഷാധികാരിവിശ്വനാഥൻ ചാലിൽ,ദേവസ്വം ചെയർമാൻ ദീപക് ചാലിൽ,കൺവീനർ സാബു പാടയ്ക്കൽ എന്നിവർ നേതൃത്വം നൽകും.