
തൊടുപുഴ:തപസ്യ കലാസാഹിത്യവേദി ജില്ലാ വാർഷികോത്സവം നടന്നു. സമ്മേളനം തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി .ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.'അക്കിത്തം കവിതയും കാലവും' എന്ന വിഷയത്തെ അധികരിച്ച് കവയിത്രി സരു ധന്വന്തരി പ്രഭാഷണം നടത്തി.പ്രമോദ് വണ്ണപ്പുറം (കവി), അനുകുമാർ തൊടുപുഴ(കവി), നീതു പോൾസൺ (കഥാകൃത്ത് ),അജയ് വേണു പെരിങ്ങാശ്ശേരി (കവി,കഥാകൃത്ത്), അനീഷ് നാരായണൻ(കവി, ചിത്രകാരൻ), ഭരതൻ പുത്തൻ (കഥാകൃത്ത്), അഭിലാഷ് പി (നോവലിസ്റ്റ് ), ശ്രീകാന്ത് (ചിത്രകാരൻ ) തുടങ്ങി കലാ സാഹിത്യ രംഗങ്ങളിലെ യുവപ്രതിഭകളെ സമ്മേളനത്തിൽ അനുമോദിച്ചു.സംസ്ഥാന ജോ. ജനറൽ സെക്രട്ടറി കെ.പി വേണുഗോപാൽ, മേഖലാ ജനറൽ സെക്രട്ടറി വി.കെ ബിജു, ജില്ലാ ജനറൽ സെക്രട്ടറി എസ്.എൻ ഷാജി, കവി വി.കെ സുധാകരൻ, രാജേന്ദ്രൻ പോത്തനാശ്ശേരിൽ, എം.എം മഞ്ജു ഹാസൻ, എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സരു ധന്വന്തരി, പി കെ രാധാകൃഷ്ണൻ ( രക്ഷാധികാരിമാർ), വി.കെ സുധാകരൻ (പ്രസിഡന്റ്), പി.എൻ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), എസ്.എൻ ഷാജി (ജന. സെക്രട്ടറി),എം.എം മഞ്ജുഹാസൻ (സെക്രട്ടറി), സന്തോഷ് ബാബു ( ട്രഷറർ), എം.എ .മണി, എം.എൻ ശശിധരൻ, വി ആർ പ്രേംകിഷോർ, പി ആർ സുന്ദർരാജൻ എന്നിവരെ തിരഞ്ഞെടുത്തു