thannikandam

ചെറുതോണി: കരാറുകാരന്റെ അനാസ്ഥമൂലം അപകടക്കെണിയായി താന്നിക്കണ്ടം പൈനാവ് റോഡ്. വാഴത്തോപ്പ് സ്വധർ ഷെൾട്ടർ ഹോമിന് സമീപത്തുനിന്നും പേപ്പാറക്ക് പോകുന്ന വഴി സന്ധിക്കുന്ന സ്ഥലത്ത് നിന്ന് നൂറ് മീറ്റർ മാറി താന്നിക്കണ്ടം ഗിരിജ്യോതി ജംഗ്ഷനിലാണ് ജലവിതരണ വകുപ്പിന്റെ വലിയ കുഴൽ പൈപ്പ് മാറ്റുന്നതിനായി പൊതുമരാമത്ത് വകുപ്പ് വഴി വെട്ടിക്കുഴിച്ച് ഗതാഗതംതടസ്സപ്പെടുത്തിയിരിക്കുന്നത്. വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനരാരംഭിച്ചിട്ടും പൊതുമരാമത്ത് വകുപ്പിൽ നിന്നും ജോലി കരാറെടുത്ത കരാറുകാരൻ വഴി ഗതാഗത യോഗ്യമാക്കാൻ തയ്യാറായിട്ടില്ല. ഇത് വാഹന യാത്രികർക്കും, കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ജലവിതരണ വകുപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ സാഹചര്യത്തിൽ അടിയന്തിരമായി വഴി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരാവശ്യപ്പെടുന്നു.