ചെറുതോണി: വാട്ടർ അതോറിറ്റിയുടെ പൈപ്പുപൊട്ടി ചെറുതോണി ടൗണിലൂടെ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾപിന്നിട്ടണ്ടോഴും അധികൃതർ നടപടിയെടുക്കുന്നില്ല. സെൻട്രൽ ജംഗ്ഷനിലാണ് പൈപ്പുപൊട്ടിയിരിക്കുന്നത്. ചെറുതോണി ടൗൺ, ഗാന്ധിനഗർ, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെക്കുപോകുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. പൈപ്പിൽ നിന്നൊഴുകുന്ന വെള്ളം ടൗണിലൂടെ ഒഴുകുന്നതിനാൽ കാൽനടയാത്രക്കാർ ഏറെബുദ്ധിമുട്ടുകയാണ്. ടൗണിൽ പമ്പ് ജംഗ്ഷനുൾപ്പെടെ പലസ്ഥലത്തും ഇത്തരത്തിൽ പൈപ്പുപൊട്ടിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത പൈപ്പുപയോഗിച്ചതിനാലാണ് സ്ഥിരമായി പൈപ്പുപൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കി അണക്കെട്ടിൽനിന്നെടുക്കുന്ന വെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്.