മുട്ടം: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ പച്ചക്കറി വികസന സ്കീമിൽ ജില്ലയിൽ മികച്ച സ്കൂളിനുള്ള മൂന്നാം സ്ഥാനം മുട്ടം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിന് ലഭിച്ചു. മന്ത്രി വി .എസ് .സുനിൽ കുമാറിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ ഉല്ലാസ് ജി, പി ടി എ പ്രസിഡന്റ് എം കെ.സുധീർ ,എം കെ.ഷെല്ലി എന്നിവർ ചേർന്ന് അവാർഡ് ഏറ്റ് വാങ്ങി. സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന വിവിധ ഇനങ്ങളിലുള്ള ജൈവ പച്ചക്കറി, ഔഷധ വനം, നക്ഷത്ര വനം തുടങ്ങിയ പദ്ധതികൾക്കാണ് അവാർഡ്‌ ലഭിച്ചത്.