ചെറുതോണി:ഇടുക്കി പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് നീയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞ് സി.ഐയ്ക്ക് സാരമായ പരിക്കേറ്റു.ശനിയാഴ്ച വൈകിട്ട് 5.30ന് കൊച്ചുകരിമ്പനിൽ വെച്ചായിരുന്നു അപകടം.സി.ഐ അൻവർന് സാരമായ പരിക്കേറ്റത്. സി.ഐയെ .ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രഥമിക ചികിൽസ നൽകിയതിന് ശേഷം വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് റെഫർ ചെയ്തു.വാഹനത്തിൽ സി.ഐയ്‌ക്കെപ്പം നാല് പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.