തൊടുപുഴ : ബിൽഡിംഗ് മെറ്റീരിയിൽ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മണിമല ട്രേഡിംഗ് കോർപ്പറേഷൻ മൂന്നാമത് വാർഷികം ആഘോഷിച്ചു. തൊടുപുഴ ടൗൺ പള്ളി വികാരി ഫാ. ജിയോ തടിക്കാട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മൂന്നാം വർഷത്തിലെ ആദ്യ കസ്റ്റമറായ റോയി തെരുവുംകുന്നേൽ തൊടുപുഴയ്ക്ക് മാനേജിംഗ് ഡയറക്ടർമാരായ ജിമ്മി മണിമല,​ ഷാജി മണിമല എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. ചുരുങ്ങിയ കാലയളവിൽ 147000 ലധികം സംതൃപ്തരായ കസ്റ്റമേഴ്സിനെ സൃഷ്ടിക്കാൻ മണിമല ട്രേഡിംഗ് കോർപ്പറേഷന് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടർമാരായ ജിമ്മി മണിമല,​ സാജു മണിമല എന്നിവർ അറിയിച്ചു.