ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ഗതാഗതയോഗ്യമല്ലാതായി തീർന്ന ഗ്രാമീണ റോഡുകൾ, ചെറിയ പാലങ്ങളുടെ നിർമ്മാണം, ആശുപത്രികൾക്ക് ഐ.സി.യു ആംബുലൻസ് സൗകര്യം തുടങ്ങിയ പദ്ധതികൾക്കായി നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. കട്ടപ്പന നഗരസഭയിലെ താലൂക്ക് ആശുപത്രിയ്ക്ക് ഐ.സി.യു ആംബുലൻസ് വാങ്ങുന്നതിന് 25 ലക്ഷം, കരിമ്പാനിപ്പടി- ചപ്പാത്ത് റോഡ് 25 ലക്ഷം, വെള്ളയാംകുടി- മന്ദിക്കാനം റോഡ് 10 ലക്ഷം, കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമല സ്‌കൂൾപ്പടി- അയ്യപ്പൻകോവിൽ പാലം റോഡ് 10 ലക്ഷം, ലബ്ബക്കട- മണ്ണാർമറ്റംപടി- വെള്ളിലാംകണ്ടം റോഡ് 25 ലക്ഷം, ലബ്ബക്കട- കൽത്തൊട്ടി റോഡ് 20 ലക്ഷം, കാഞ്ചിയാർ- പള്ളിക്കവല-വെങ്ങാലൂർ റോഡ് 20 ലക്ഷം, അഞ്ചുരുളി- ഇരുകല്ലിൽപ്പടി- കല്യാണത്തണ്ട്- അങ്കണവാടി റോഡ് 15 ലക്ഷം, കൊന്നത്തടി പഞ്ചായത്തിലെ മരക്കാനം-പൊന്മുടി റോഡ് 30 ലക്ഷം, പേണ്ടാനംപടി- കൈലാസം റോഡ് 10 ലക്ഷം, കച്ചിറപ്പടി- രാമപുരം- നാടുകാണി റോഡ് 20 ലക്ഷം, തൊണ്ടിപ്പടി- അടിയ്ക്കനട്ടി റോഡ് 15 ലക്ഷം, കമ്പിളികണ്ടം- നെടിയാനിത്തണ്ട് റോഡ് 40 ലക്ഷം, പണിക്കൻകുടി- കുരിശിങ്കൽ- ചെമ്പകപ്പാറ റോഡ് 25 ലക്ഷം, പാറത്തോട്-കുരിശുപള്ളി- ഈട്ടിക്കവല- കണ്ണാടിപ്പാറ റോഡ് 25 ലക്ഷം, പണിക്കൻകുടി- ബീനാമോൾ സ്റ്റേഡിയം റോഡ് 70 ലക്ഷം, ലക്ഷ്മീവിലാസം- പുരയിടംസിറ്റി റോഡ് 18 ലക്ഷം, വാഴത്തോപ്പ് പഞ്ചായത്തിലെ വള്ളാടിക്കവല- മുല്ലക്കാനം റോഡ് 10 ലക്ഷം, വാത്തിക്കുടി പഞ്ചായത്തിലെ മന്നാത്തറ- പെരുംതൊട്ടി റോഡ് 10 ലക്ഷം, കനകക്കുന്ന്- നാല്‌തൂൺ റോഡ് 10 ലക്ഷം, പെരുംതൊട്ടി ലക്ഷംവീട് കോളനി റോഡ് 10 ലക്ഷം, അറക്കുളം പഞ്ചായത്തിലെ മൈലാടുംപാറ- തെക്കേപുരയിടം റോഡ് 10 ലക്ഷം, മരിയാപുരം പഞ്ചായത്തിലെ കുമ്പിളിക്കവല- ഡബിൾകട്ടിംഗ് റോഡ് 10 ലക്ഷം, കഞ്ഞിക്കുഴി പഞ്ചായത്തിലെ പെരിയാർവാലി കല്ലുങ്കൽപ്പടി പാലം 25 ലക്ഷം, കാമാക്ഷി പഞ്ചായത്തിലെ പാണ്ടിപ്പാറ ആപ്‌കോസ് കെട്ടിട നിർമ്മാണം 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.