തൊടുപുഴ: ജില്ലാ ജഡ്ജിയായി പ്രൊമോഷൻ ലഭിച്ച ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം. പിള്ളയ്ക്ക് തൊടുപുഴ പൗരാവലി യാത്രയയപ്പ് നൽകി. ഐ.എം.എ ഇടുക്കി ജില്ലാ കോ​- ഓർഡിനേറ്റർ ഡോ. സി.വി. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി മാളിയേക്കൽ സ്വാഗതവും മർച്ചന്റ്‌സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ മുഖ്യപ്രഭാഷണവും നടത്തി. തൊടുപുഴ ഡിവൈ.എസ്.പി രാജപ്പൻ, ജോയിന്റ് ആർ.ടി.ഒ നസീർ, തൊടുപുഴയിലെ വിവിധ രാഷ്ട്രീയസാമൂഹിക മേഖലയിലെ വ്യക്തികളും അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ് നന്ദി പറഞ്ഞു.