തൊടുപുഴ: കള്ള് വ്യവസായത്തിൽ ജോലി ചെയ്ത് സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം പെൻഷൻ വാങ്ങുന്ന ചെത്ത് വിൽപ്പന തൊഴിലാളികളുടെ ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് തയ്യറാക്കുന്നതിന് വേണ്ടി പെൻഷൻകാരുടെ ഒരു യോഗം 16ന് രാവിലെ 10.30 ന് തൊടുപുഴ വഴിത്തല ഭാസ്‌കരൻ സ്മാര ഹാളിൽ ചേരും. തൊഴിലാളികൾ ലൈഫ് സർട്ടിഫിക്കറ്റിൽ ഒപ്പ് വയ്ക്കേണ്ടതിനാൽ പെൻഷൻ കൈപ്പറ്റുന്നവർ നേരിട്ട് ഹാജരാകണമെന്ന് പെൻഷൻ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.പി. ജോയി അറിയിച്ചു.