george
സ്വതന്ത്ര കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സമ്മേളനവും പാസ് ബുക്ക് വിതരണവും പി.സി ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സ്വതന്ത്ര കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സമ്മേളനവും പാസ് ബുക്ക് വിതരണവും പി.സി. ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആമ്പൽ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പാസ് ബുക്ക് വിതരണം റോയി വാരികാട്ട് നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, കവി തൊമ്മൻകുത്ത് ജോയി, മോഹനൻ പൂവത്തിങ്കൽ, എം.എ. ഗൗതമൻ എന്നിവർ സംസാരിച്ചു. ആദ്യകാല ട്രേഡ് യൂണിയൻ നേതാവ് ടി.കെ. അബ്ദുൾ ഖാദർ ഹാജിയെ മനോജ് കോക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തൊഴിലാളികൾക്ക് മാസം 5000 രൂപ പെൻഷനും ഇ.എസ്.ഐ ഉൾപ്പെടെയുള്ള സൗകര്യവും തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ചികിത്സാ ധനസഹായവും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.