ഇടുക്കി: പാറേമാവിലുള്ള ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ വനിതാ വാർഡിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് ആരോഗ്യ മന്ത്രികെ.കെ. ഷൈലജ ടീച്ചർ വീഡീയോ കോൺഫ്രൻസിലൂടെ നിർവഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ, എൻ.എ.എം എസ്.എം.ഡി ഡോ. ദിവ്യ എസ് അയ്യർ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ കെ.എസ്, ഹോമിയോ എസ്.പി.എം ഡോ. ജയനാരായണൻ. ആർ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് എന്നിവർ സംസാരിക്കും. നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 50 കിടക്കകൾ, 2 ട്രീറ്റ്‌മെന്റ് റൂമുകൾ, സ്റ്റാഫ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.