തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന വിലയിൽ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 11.30ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സത്യാഗ്രഹം അനുഷ്ഠിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് പഞ്ചായത്ത് കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും നടത്തും.