
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതരിൽ അവശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്ക് കുറ്റ്യാർവാലിയിൽ സർക്കാർ അനുവദിച്ച 50 സെന്റിൽ നിർമിച്ച എട്ട് വീടുകൾ ഇന്നലെ കൈമാറി.
ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് നൽകിയത്. കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു കുറ്റ്യാർവാലിയിൽ വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് നിർമ്മാണമാരംഭിച്ച് 100 ദിവസത്തിനകം 550 സ്ക്വയർ ഫീറ്ര് വീതമുള്ള വീടുകൾ നിർമ്മിച്ച് നൽകിയത്. ഇന്നലെ കുറ്റ്യാർവാലിയിലെത്തി മന്ത്രി എം.എം. മണി വീടിന്റെ താക്കോൽ കൈമാറി. താക്കോൽദാനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിച്ചു.