പാലാ: കോട്ടയം ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാലാ കൊല്ലപ്പള്ളി കൊടുമ്പിടി തോപ്പിൽ പുരയിടത്തിലെ വിശ്രാന്തിനികേതന്റെ ഉദ്ഘാടനവും ഭൂമിപൂജയും മഹാശാന്തി ഹവനവും 21ന് രാവിലെ 8.30 മുതൽ നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.എൻ ബാലാജി സെക്രട്ടറി സുനിൽകുമാർ ടി. എന്നിവർ അറിയിച്ചു.
തോപ്പിൽ കുടുംബം വിട്ടുകൊടുത്ത ഭൂമിയിലാണ് വിശ്രാന്തിനികേതൻ പണിതുയർത്തുന്നത്. 21ന് രാവിലെ 8.30 ന് ഭൂമിപൂജ. 9 ന് മഹാഗുരുപൂജ, 9.30ന് സമൂഹശാന്തിഹവനം, സ്വാമിമാരായ സംപ്രസാദ്, സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി മുക്താനന്ദയതി, സ്വാമി അസ്പർശാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വേദതീർത്ഥ, സ്വാമി ഗുരുപ്രകാശം, സ്വാമി മഹാദേവാനന്ദ, ബ്രഹ്മചാരി അസംഗചൈതന്യ തുടങ്ങിയവർ പങ്കെടുക്കും. 9.30ന് സമൂഹശാന്തി ഹവനം, 10.30ന് ഗുരുനാരായണഭജനാമൃതം, 11ന് ഭാവിപദ്ധതികളുടെ വിശദീകരണം.
11.30 ന് യതിപൂജ, 12 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിശ്രാന്തിനികേതന്റെ ഉദ്ഘാടനം സ്വാമി സംപ്രസാദ് നിർവഹിക്കും. സ്വാമി സാന്ദ്രാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്വാമി സംപ്രസാദ് എഴുതിയ അദ്വൈതാശ്രമചിന്തകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. സ്വാമി ശിവസ്വരൂപാനന്ദയ്ക്ക് കോപ്പി നൽകി സ്വാമി സച്ചിദാനന്ദ ഗ്രന്ഥപ്രകാശനം നിർവഹിക്കും. ഉഷാരാജു, ജയ്‌സി സണ്ണി, ഹരിദാസ് ബി, ഡോ. എൻ.കെ മഹാദേവൻ, ആചാര്യ എ.വി അശോകൻ, സുനിൽകുമാർ റ്റി, റ്റി.എസ് രാജേന്ദ്രപ്രസാദ്, സി.എ ശിവരാമൻ ന്യൂഡൽഹി, പി.ജി മോഹൻദാസ്, സി.പി. മധുസൂദനൻ തുടങ്ങിയവർ പ്രസംഗിക്കും. 1ന് മംഗളാരതി, 1.05ന് ഗുരുപൂജാപ്രസാദം, 2ന് സാധക സംഗമം സ്വാമി സംപ്രസാദ് നയിക്കും. തോപ്പിൽ പരേതനായ ധനഞ്ജയനും ഭവാനിയമ്മയും ചേർന്നാണ് വിശ്രാന്തിനികേതനുള്ള സ്ഥലം വിട്ടുനൽകിയത്.