തൊടുപുഴ : കുടുംബ കോടതിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ പൂർത്തിയായതായി പി.ജെ.ജോസഫ് എം.എൽ.എ. അറിയിച്ചു. മുട്ടം കോടതി സമുച്ചയ കോമ്പൗണ്ടിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക. ആറര കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. നിർമ്മാണം ഉടൻ ആരംഭിക്കും. മൂന്നു നിലകളിലായി ഇരുപത്തിയെണ്ണായിരം സ്‌ക്വയർ അടി വിസ്തീർണ്ണം ഉണ്ടാകും. വാഹന പാർക്കിംഗ് സൗകര്യം കെട്ടിടത്തിന്റെ ബെയ്‌സ്‌മെന്റ് നിലയിൽ സജ്ജീകരിക്കും. എല്ലാ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും. വൃദ്ധജനങ്ങൾക്കും ശാരീരിക വൈകല്യമുള്ളവർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും പി.ജെ.ജോസഫ് അറിയിച്ചു.