തൊടുപുഴ:എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനംഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനാകും. മന്ത്രി എംഎം മണി, പി ജെ ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എം പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

മഹാത്മാഗാന്ധി സർവകലാശാലയുടെ റെഗുലർ സ്റ്റാറ്റിയൂട്ടറി ഡിപ്പാർട്ട്‌മെന്റായ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിനെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സെന്റർ ഫോർ ഹയർ ലേണിങ് എന്ന നിലയ്ക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. എല്ലാ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകളെയും ഗവേഷണ പദ്ധതികളെയും ഒരു കുടക്കീഴിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ സ്‌കൂൾ കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ടൂറിസം സ്റ്റഡീസ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ആൻഡ് ലോജിസ്റ്റിക്‌സ്, വിദേശഭാഷകൾ എന്നീ മേഖലകളിലാണ് സ്‌കൂൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.