photoexibition
ജില്ലാ ഇൻഫർമേഷൻ ഓഫീസ് നെടുങ്കണ്ടത്ത് സംഘടിപ്പിച്ച വികസന ചിത്രങ്ങളുടെ ഫോട്ടോ എക്‌സിബിഷൻ 'ഇടുക്കി @ഹൈടെക് ' മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാന സർക്കാർ കാഴ്ചവച്ച വികസന മുന്നേറ്റത്തിന്റെ നേർക്കാഴ്ച ഒരുക്കി ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം ഇടുക്കി @ ഹൈടെക് നെടുങ്കണ്ടത്ത് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദർശനത്തിൽ ഒരുക്കിയത്. വിദ്യാർഥികൾ ഉൾപ്പെടെ അനവധി പേർ പ്രദർശനം വീക്ഷിക്കാനെത്തി.

ജില്ലയിലെ വിവിധയിടങ്ങളിൽ വ്യത്യസ്ത തീയതികളിലായിട്ടാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്