താത്ക്കാലിക ഒഴിവ് ഇടുക്കി: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് അറ്റൻഡർ2, ഡയാലിസിസ് ടെക്‌നീഷ്യൻ1, അനസ്‌തേഷ്യ ടെക്‌നീഷ്യൻ1, റേഡിയോഗ്രാഫർ1, ലാബ് ടെക്‌നീഷ്യൻ2 നിയമിക്കുന്നതിനുളള ഇന്റർവ്യൂ ഫെബ്രുവരി 18 രാവിലെ 11ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ നടത്തും. കേരള പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ചിട്ടുളളതും ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ കേരള നടത്തുന്ന ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സ്റ്റികൾ നൽകുന്ന ബിരുദമാണ് യോഗ്യത. താത്പര്യമുളളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04862 232474