തൊടുപുഴ: ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവനനിർമ്മാണ ആനുകൂല്യം ലഭിക്കുന്നതിന് ഫെബ്രുവരി 20 വരെ അപേക്ഷ സമർപ്പിക്കാം. 2020 ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ അപേക്ഷകൾ സ്വീകരിച്ചപ്പോൾ സമർപ്പിക്കാൻ കഴിയാത്തവർ ഉൾപ്പടെ നിലവിൽ റേഷൻ കാർഡുള്ള എല്ലാ ഭവനരഹിതർക്കും അക്ഷയ കേന്ദ്രങ്ങൾവഴിയോ, നേരിട്ടോ https://www.life2020.kerala.gov.in എന്ന വെബ് പോർട്ടലിൽ അപേക്ഷ നൽകാം. ആധാർകാർഡ്, റേഷൻകാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഭൂമി സംബന്ധമായ രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ഭൂരഹിതരായവർ റേഷൻകാർഡിൽ ഉൾപ്പെട്ട കുടുംബത്തിന് ഭൂമിയില്ല എന്ന വില്ലേജ് ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രംകൂടി ഹാജരാക്കേണ്ടതാണ്. സാന്ത്വനസ്പർശം അദാലത്തിൽ അപേക്ഷ നൽകിയവരും എല്ലാ രേഖകളും സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.