തൊടുപുഴ :കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന വിലയിൽ ചുമത്തുന്ന അമിത നികുതി കുറക്കണമെന്ന് ആവിശ്യപെട്ട് കോൺഗ്രസ്ആഭിമുഖ്യ ത്തിൽ ഇന്ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ന്റെ നേതൃ ത്വത്തിൽ രാവിലെ 11.30ന് സത്യഗ്രഹം അനുഷ്ടിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുമ്പിൽ നടത്തുന്ന സമരത്തിന് അനുഭാവസൂചകമായാണ് സത്യാഗ്രഹം നടത്തുന്നത്.ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, എ ഐ സി സി അംഗം ഇ എം അഗസ്തി,മുൻ ഡി. സി .സി പ്രസിഡന്റ്‌ജോയ് തോമസ്,കെ.പി.സി.സി സെക്രട്ടറിമാരായ തോമസ് രാജൻ, എം .എൻ .ഗോപി, യുഡിഫ് ജില്ലാ ചെയർമാൻ എസ് .അശോകൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ. കെ. മണി,സി പി മാത്യു,എ പി ഉസ്മാൻ,റ്റി ജി ജി കൈമൾ,എം കെ പുരഷോത്തമൻ,ആദി വാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി പി കൃഷ്ണൻ,തുടങ്ങിയവർ പങ്കെടുക്കും.ഇതിന്റെ ഭാഗമായി ഇന്ന് വൈകന്നേരം പഞ്ചായത്ത് കേന്ദ്ര ങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും നടത്തും.