കുടയത്തൂർ: മലങ്കര അണക്കെട്ട് റിസർവോയർ തീരങ്ങൾ കോർത്തിണക്കി പ്രകൃതി സൗഹൃദ ടൂറിസം ഡെസ്റ്റിനേഷൻ നടപ്പാക്കുന്നതിന് വേണ്ടി കുടയത്തൂർ വയനക്കാവ് ഹാളിൽ യോഗം ചേർന്നു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചയത്തംഗം പ്രൊ: എം .ജെ .ജേക്കബ് ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടോമി കാവലം,മിനി ആന്റണി, ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ആക്കപ്പഠിക്കൽ പഞ്ചായത്ത് മെമ്പർമാരായ സുലോചന, ബിന്ദു സിബി, ഷിയാസ്, ശ്രീജിത്ത്, ഷീബ ചന്ദ്രശേഖർ, തോമസ് മൈലാടൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു. ശശി ബി മറ്റം, സണ്ണി ചിലമ്പികുന്നേൽ, ബേബി പഴയിടത്ത് എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.