തൊടുപുഴ: വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയം ഉയർത്തി
സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം

നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. ഇന്ന് രാവിലെ 10ന് അടിമാലി, 12ന് നെടുങ്കണ്ടം, രണ്ടിന് കട്ടപ്പന, അഞ്ചിന് വണ്ടിപ്പെരിയാർ, നാളെ രാവിലെ 10ന് തൊടുപുഴ എന്നിങ്ങനെയാണ് ജാഥ സഞ്ചരിക്കുന്നത്. ജാഥയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. വസന്തം, തോമസ് ചാഴിക്കാടൻ എം.പി (കേരള കോൺഗ്രസ് എം), സാബു ജോർജ്ജ് (ജെ.ഡി.എസ്), വർക്കല ബി. രവികുമാർ (എൻ.സി.പി), മാത്യൂസ് കോലഞ്ചേരി (കോൺ. എസ്), വി. സുരേന്ദ്രൻ പിള്ള (എൽ.ജെ.ഡി), എം.വി. മാണി (കെ.സി.ബി), അബ്ദുൾ വഹാബ് (ഐ.എൻ.എൽ), ഷാജി കടമല (കേരള കോൺഗ്രസ് സ്‌കറിയതോമസ് ), ജോർജ്ജ് അഗസ്റ്റ്യൻ (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ അംഗങ്ങളാണ്.