aituc

തൊടുപുഴ: കള്ള് വ്യവസായ തൊഴിലാളികൾക്ക് ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ്
നല്കുന്ന പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് കള്ള് വ്യവസായ പെൻഷൻ
തൊഴിലാളികളുടെ താലൂക്ക് കൺവെൻഷൻ ക്ഷേമനിധി ബോർഡിനോട് ആവശ്യപ്പെട്ടു.
തൊഴിലാളി പിരിയുന്ന ദിവസം മുതൽ പെൻഷൻ നല്കാതെ മാസങ്ങൾ കഴിഞ്ഞ് പെൻഷൻ
പാസാക്കുന്ന ദിവസം മുതലാണ് പെൻഷൻ ഇപ്പോൾ കൊടുത്തു പോരുന്നത്. ഇത്
തൊഴിലാളികൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതപോലെ തൊഴിലാളി
മരണമടഞ്ഞതിന് ശേഷം ആശ്രിതർക്ക് നല്ക്കുന്ന സാന്ത്വന പെൻഷൻ പോലും മാസങ്ങൾ
കഴിഞ്ഞിട്ടും പാസായിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. പിരിഞ്ഞു പോകുന്ന
വില്പന തൊഴിലാളികൾക്ക് പകരം ആശ്രിത നിയമനം പാടില്ലെന്ന ബോർഡ് തീരുമാനവും
അംഗീകരിക്കാൻ കഴിയില്ല. നിസാര കാരണം പറഞ്ഞ് പെൻഷൻ നിഷേധിക്കുന്ന ബോർഡ്
നിലപാടും തിരത്തേണ്ടതാണെന്നും യോഗം കുറ്റപ്പെടുത്തി.

പി. എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗം എഐറ്റിയുസി ജില്ലാ ട്രഷറർ പി പി ജോയി
ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ. സലിംകുമാർ, ഇ .എം
ഗോപി, പി .എൻ സഹദേവൻ,ഒ .എൻ സുരേന്ദ്രൻ, കെ. എൻ .ശശി,പി .എൻ. വാസു എന്നിവർ
പങ്കെടുത്തു.