തൊടുപുഴ: എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്നും കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡീൻ കുര്യാക്കോസ് പ്രസ്താവിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ നടത്തുന്ന സത്യാഗ്രഹത്തിനു പിന്തുണയുമായി ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഇബ്രാഹിംകുട്ടി കല്ലാർ നയിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സമരത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്, എ.ഐ.സി.സി. അംഗം ഇ.എം അഗസ്തി, കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.ജെ പീറ്റർ സ്വാഗതവും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.