തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികൾക്കായി വിവിധ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സെമിനാരിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 നു മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി അദ്ധ്യക്ഷത വഹിക്കും.