 
തൊടുപുഴ:കർഷക സമര ഐക്യദാർഢ്യകേന്ദ്രത്തിൽ വ്യത്യസ്തമായ പരിപാടിയുമായി 69-ാം ദിനത്തിൽ സമരപ്രവർത്തകർ സിവിൽ സ്‌റ്റേഷനു സമീപം പ്രവർത്തിക്കുന്ന സമരകേന്ദ്രത്തിൽ 30 ഗ്രോബാഗുകളിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ട് പുതുമയുള്ള സമരത്തിന് തുടക്കം കുറിച്ചു. ജൈവകർഷകൻ ജോർജ് മുല്ലക്കര പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. തക്കാളി, വെണ്ട, വഴുതന, കാന്താരി തുടങ്ങിയവയുടെ തൈകളാണ് നട്ടത്.
ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. കെ.എം. സാബു, ജെയിംസ് കോലാനി, ടി.ജെ.പീറ്റർ, സിബി സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.