തൊടുപുഴ: ലൈഫ് ഭവനപദ്ധതി മുഖേന വീട് ലഭിക്കുന്നതിനായി നാളിതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത തൊടുപുഴ നഗരസഭപരിധിയിലെ സ്ഥിരതാമസക്കാർ 20 ന് മുമ്പായി അക്ഷയകേന്ദ്രം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വീടും സ്ഥലവും ലഭിക്കുന്നതിനായി സർക്കാരിന്റെ സാന്ത്വനസ്പർശം അദാലത്തിലേയക്ക് അപേക്ഷ സമർപ്പിച്ചവരും 20ന് മുമ്പായി അപേക്ഷ അക്ഷയകേന്ദ്രം മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.