rajkumar

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കുടുംബം പറയുന്നു. ഇനിയാർക്കും ഇങ്ങനെ ഒരവസ്ഥയുണ്ടാകാതിരുന്നാൽ നല്ലത്. എത്രയും വേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കിയാലേ പൂർണമായി നീതി നടപ്പിലായെന്ന് പറയാനാകൂ.

കുട്ടിക്കാനം കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ബി. കോം വിദ്യാർത്ഥിയാണ് ജോഷി. ചേച്ചി ജെസി ലാബ് ടെക്നീഷ്യയാണ്. അനുജൻ ജോബിൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയും. രാജ്കുമാറിന്റെ ഭാര്യ വിജയയെ പീരുമേട് താലൂക്കാഫീസിൽ എൽ.എ വിഭാഗത്തിൽ അസി. ക്ലർക്കായി സർക്കാർ നിയമിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയ ജോലിയിൽ പ്രവേശിച്ചത്. രാജ്കുമാറിന്റെ അമ്മ കസ്തൂരി മുമ്പ് ജോലി ചെയ്തിരുന്ന വീട്ടിൽ ഇപ്പോൾ ജോലിക്ക് പോകുന്നുണ്ട്. വാഗമൺ കോലാഹലമേടിൽ വിജയയ്ക്ക് വീതമായി കിട്ടിയ 10 സെന്റിൽ ഒരു ചെറിയ വീടിന്റെ അവസാന മിനുക്ക് പണിയിലാണ് കുടുംബം. നിലവിൽ കോലാഹലമേട്ടിലെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അഞ്ചംഗ കുടുംബത്തിന് പുതിയ വീട്ടിലേക്ക് ഉടൻ മാറാനാകുമെന്നാണ് പ്രതീക്ഷ. കുടുംബത്തിന് സർക്കാർ 16 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ഈ തുക കുട്ടികളുടെ പേരിൽ അഞ്ച് വർഷത്തേക്ക് ദേശസാൽകൃത ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടിരിക്കുയാണ്. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകൾക്കുമായി പിൻവലിക്കാം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ക്രൂരമർദ്ദനത്തിന് ശേഷം 2019 ജൂൺ 21ന് പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെയാണ് രാജ്കുമാർ മരിച്ചത്.