ഇടുക്കി: കേരളാ ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞു പോയ വരെ ഒഴിവാക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. അംഗങ്ങളുടെ ഫോറം5 സമർപ്പിച്ചിരുന്ന തിയതി വരെയുളള കാലയളവിലെ അംശാദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയിൽ നിന്ന് ഈടാക്കും. പലിശയും പിഴ പലിശയും ഒഴിവാക്കിയാണ് പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.