ഇടുക്കി: കുടുംബശ്രീ മിഷൻ മുഖേന നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതികളായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 18 വയസിനും 35 വയസ്സിനും ഇടയിൽ പ്രായപരിധിയിലുള്ള യൂവതിയുവാക്കൾക്കാണ് അർഹത.
അക്കൗണ്ടിംഗ്, ബാങ്കിംഗ്, ഹോട്ടൽ മാനേജ്‌മെന്റ് കസ്റ്റമർ സർവ്വീസ്, ബ്യൂട്ടീഷൻ, എയർലൈൻ മാനേജ്‌മെന്റ്, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ തുടങ്ങിനാൽപ്പതോളം മേഖലകളിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസവുമടക്കം പരിശീലനം പൂർണ്ണമായും സൗജന്യമാണ്. പദ്ധതിയെപ്പറ്റി കൂടുതൽ അറിയുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും അടുത്തുള്ള കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടണം.